കോഴിക്കോട്: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്. ഉദ്യോഗസ്ഥർ വകുപ്പിന്റെ അഭിവാജ്യഘടകമാണെന്നും കർഷകരെപ്പോലെ പ്രധാനപ്പെട്ടതാണ് ഈ ഉദ്യോഗസ്ഥരെന്നും മന്ത്രി പറഞ്ഞു.
കർഷകരും ഉദ്യോഗസ്ഥരും ഒരുമിച്ച് മുന്നോട്ടുപോകണം. മുൻ സർക്കാരിന്റെ കാലത്തും കൃഷിമന്ത്രിക്കൊപ്പം വാർത്താസമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ ഇരുന്നിട്ടുണ്ട്.
വാർത്താസമ്മേളനം ഉൾപ്പെടെയുള്ള പരിപാടികളിൽ ശ്രീറാമിനു പങ്കെടുക്കേണ്ടിവരും. അത് സ്വാഭാവികമാണെന്നും കോഴിക്കോട് പ്രസ് ക്ലബില്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രി പറഞ്ഞു.